മാലിന്യ മുക്തം നവകേരളം, സ്വച്ഛ് സര്‍വേക്ഷണ്‍ 2024 പദ്ധതികളുടെ ഭാഗമായി കുന്നംകുളം നഗരസഭ പഴയ ബസ്റ്റാന്റിന് എതിര്‍വശം നിര്‍മ്മിച്ച ‘ മ്മടെ കുന്നംകുളം ‘ ബ്യൂട്ടി സ്‌പോട്ട് തുറന്നുകൊടുത്തു. കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പൊതുഇടങ്ങള്‍ മാലിന്യമുക്തമാക്കുകയും സൗന്ദര്യവത്ക്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ബ്യൂട്ടി സ്‌പോര്‍ട്ട് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം. സുരേഷ്, സജിനി പ്രേമന്‍, കൗണ്‍സിലര്‍ എം.വി വിനോദ്, മുന്‍ ചെയര്‍മാന്‍ സി.വി ബേബി, സിസിഎം ആറ്റ്‌ലി പി. ജോണ്‍, എച്ച്.ഐമാരായ പി.എ. വിനോദ്, രഞ്ജിത് മറ്റ് ആരോഗ്യവിഭാഗം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.