അകതിയൂര്‍ കലശമലചിറയില്‍ ശിവ-വിഷ്ണു ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠയും പ്രശ്നപരിഹാരവും കലശാഭിഷേകവും ഫെബ്രുവരി 11 മുതല്‍ 13 വരെ

അകതിയൂര്‍ കലശമലചിറയില്‍ ശിവ-വിഷ്ണു ക്ഷേത്രത്തില്‍ പഞ്ചമൂര്‍ത്തികളുടെയും, നാഗരാജാവിന്റെയും പുനഃപ്രതിഷ്ഠയും പ്രശ്നപരിഹാരവും കലശാഭിഷേകവും ഫെബ്രുവരി 11 മുതല്‍ 13 വരെയുള്ള ദിവസങ്ങളിലായി നടക്കും. തന്ത്രി വടക്കേടത്ത് നാരായണന്‍ നമ്പൂതിരി, പാതിരാകുന്നത്ത് നീലകണ്ഠന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. 11 ന് വൈകിട്ട് മഹാസുദര്‍ശന ഹോമം, അഘോരഹോമം, തൃഷ്ടാപ് ഹോമം. ഭഗവതി സേവ എന്നിവയുണ്ടാകും. 12 ന് രാവിലെ മൃത്യുഞ്ജയ ഹോമം, ബ്രഹ്‌മരക്ഷസ് പൂജ, ദുരിതാവാഹന തിലഹോമം, സായൂജ്യപൂജ, കാല്‍ കഴുകിച്ചൂട്ട്, ഗോമൂല്യദാനം എന്നിവയും വൈകിട്ട് സര്‍പ്പബലി, ഭഗവതി സേവ തുടങ്ങിയ കര്‍മ്മങ്ങളും , 13ന് രാവിലെ നവകം, പഞ്ചഗവ്യം, കലശപൂജ, അഭിഷേകം, ശുദ്ധികലശം, പായസഹോമം എന്നിവയ്ക്ക് ശേഷം സര്‍പ്പ പ്രതിഷ്ഠയും പഞ്ചമൂര്‍ത്തി പ്രതിഷ്ഠയും നടക്കും. കലശം, പൂജാസമര്‍പ്പണം എന്നിവയോടെയാണ് ചടങ്ങുകള്‍ക്ക് സമാപനമാവുക.

ADVERTISEMENT