25 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu ഹിന്ദു ഏകതാ സമ്മേളനം നടത്തി

ഹിന്ദു ഏകതാ സമ്മേളനം നടത്തി

കാട്ടകാമ്പാല്‍ പഞ്ചായത്ത് ഹിന്ദു ഏകതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറക്കല്‍ സെന്ററില്‍ ഹിന്ദു ഏകതാ സമ്മേളനം നടത്തി. ശ്രീ നാരായണ വൈദീക സംഘം മേഖല സെക്രട്ടറി അജേഷ് ശാന്തി കളത്തില്‍ ഉദ്ഘാടനം ചെയ്തു. കളമെഴുത്തു കലാകാരന്‍ കല്ലാറ്റ് മണികണ്ഠ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.

ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വത്സന്‍ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തില്‍ ഹിന്ദു ഏകതാ അംഗങ്ങളായ കെ.എസ്.അജീഷ്, പി.പി.അനൂപ്, പി.എന്‍ മുരളീധരന്‍, വി.എ മോഹനന്‍, അനില്‍ ശാന്തി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി ഭജന അവതരിപ്പിച്ച സംഘത്തിന് തില്ലങ്കേരി ഉപഹാരം നല്‍കി ആദരിച്ചു.

ADVERTISEMENT
error: Content is protected !!