24.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Erumapetty യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

325

എരുമപ്പെട്ടി ആറ്റത്രയില്‍ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിറമ്മല്‍ അന്തോണി മകന്‍ 45 വയസുള്ള റോബിന്‍ ആണ് മരിച്ചത്. രാവിലെ മുറിയ്ക്ക് പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. കട്ടിലിന് താഴെ വീണ് കിടക്കുന്ന നിലയിലായിരുന്നു. ശരീരത്തില്‍ ചര്‍ദ്ദിച്ചത് പോലെ രക്തം പുരണ്ടിട്ടുണ്ട്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എല്‍സി മാതാവും, റോണി, റോയ്് എന്നിവര്‍ സഹോദരങ്ങളുമാണ്.

ADVERTISEMENT
error: Content is protected !!