കാട്ടകാമ്പാല്‍ ചിറക്കുളം സൗന്ദര്യവല്‍കരണം തുടങ്ങി

കാട്ടകാമ്പാല്‍ ചിറക്കുളം സൗന്ദര്യവല്‍കരണം തുടങ്ങി. ചിറക്കുളത്തിന് മുന്‍പില്‍ മണ്‍കൂനകള്‍ മൂലം നിര്‍മാണം വൈകുന്നതിനെകുറിച്ച് സിസിടിവി നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. കാട്ടകാമ്പാല്‍ റോഡ് നിര്‍മാണത്തിന്റെ ഭാഗമായാണ് ഇവിടെ മണ്ണിറക്കിയത്. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ ചെലവിട്ട് കുളത്തിന് മുന്‍പില്‍ കോണ്‍ക്രീറ്റ് കട്ട വിരിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും മണ്‍കൂനകള്‍ മൂലം നിര്‍മാണം വൈകി. ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്.മണികണ്ഠന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എ.സി.മൊയ്തീന്‍ എംഎല്‍എ ഇടപ്പെട്ട് മണ്ണ് നീക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. മണ്ണ് നീക്കിയതോടെ കോണ്‍ക്രീറ്റ് കട്ട വിരിച്ച് മനോഹരമാക്കി. കുളത്തിന്റെ വശം ബലപ്പെടുത്താന്‍ 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ടി.എസ്. മണികണ്ഠന്‍ പറഞ്ഞു.

ADVERTISEMENT