സബ്‌സിഡി നിരക്കില്‍ പോത്തുകുട്ടി വിതരണം നടത്തി

കടങ്ങോട് പഞ്ചായത്തില്‍ സബ്‌സിഡി നിരക്കില്‍ പോത്തുകുട്ടി വിതരണം നടത്തി. 2024 – 25 ലെ ജനകീയസൂത്രണ പദ്ധതിയില്‍ നിന്ന് 7,20000 രൂപ ചിലവഴിച്ച് 60 ഗുണ ബോക്താക്കള്‍ക്കാണ് 50 % സബ്‌സിഡി നിരക്കില്‍ പോത്തുകുട്ടികളെ വിതരണം ചെയ്തത്. ഒരു വര്‍ഷത്തെ ഇന്‍ഷ്വറന്‍സ് അടക്കം 12,750 രൂപ വരുന്ന പോത്തു കുട്ടിക്ക് പഞ്ചായത്ത് സബ്‌സിഡി കഴിഞ്ഞ് 6,750 രൂപയാണ് ഗുണ ബോധാക്കളില്‍ നിന്ന് ഇടാക്കുന്നത്. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മരത്തംകോട് മൃഗാശുപത്രിയില്‍ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് മീന സാജന്‍ നിര്‍വ്വഹിച്ചു. ഒന്നാം വാര്‍ഡ് മെമ്പര്‍ ബീന രമേഷ് അദ്ധ്യക്ഷത വഹിച്ചു. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ജോസ് ജോണ്‍ പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്ത് മെമ്പര്‍മാരായ മുഹമ്മദ് കുട്ടി, സിമി, മൈമൂന ഷെബീര്‍, സൗമ്യ, അറ്റന്റെന്റ് കെ.കെ സതി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT