കേരള വനം വന്യ ജീവി സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന്റെ കീഴില്‍ പാപ്പാളി കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കടലാമ മുട്ടകള്‍ ശേഖരിച്ച് പ്രത്യേകം തയ്യാറാക്കിയ ചാപ്പയില്‍ സൂക്ഷിച്ചു. ഞായറാഴ്ച രാത്രിയിലാണ് അണ്ടത്തോട് മേഖലകളില്‍ രണ്ടിടങ്ങളിലായി കടലാമകള്‍ മുട്ടയിടുവാനായി തീരത്തെത്തിയത്. ജനുവരി 5 മുതല്‍ 13 ആമകളാണ് തീരത്തെത്തിയരുന്നു. സക്കീര്‍, സലാം എന്നിവരുടെ നേതൃത്വത്തിലാണ് പാപ്പാളി കടലാമ സംരക്ഷണ സമിതി പ്രവര്‍ത്തിക്കുന്നത്.