വെള്ളാറ്റഞ്ഞൂര്‍ തെക്ക് വാര്‍ഡിലെ കോണ്‍ക്രീറ്റിംങ്ങ് പൂര്‍ത്തിയാക്കിയ തോട്ടംപറമ്പില്‍ റോഡ് തുറന്നുകൊടുത്തു. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബിയും പരിസരവാസിയായ മുതിര്‍ന്ന അംഗം തങ്കയും ചേര്‍ന്ന് റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസന കാര്യ ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ ജോയ് സി എഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കര്‍മല ജോണ്‍സണ്‍ , ക്ഷേമ കാര്യ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ദിലീപ് കുമാര്‍ , മുന്‍ മെമ്പര്‍ ഗോപിനാഥന്‍ , അജിത് കുമാര്‍ ടി പി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടു.