റേഷന്‍ കടകളില്‍ അവശ്യസാധനങ്ങളില്ല, ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി സി.സി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത് അധ്യക്ഷത വഹിച്ചു. പി.വി ബദറുദ്ദീന്‍, കെ.വി സത്താര്‍, ഇര്‍ഷാദ് ചേറ്റുവ, സുനില്‍ കാര്യാട്ട്, ബാലന്‍ വാറണാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. വിജയകുമാര്‍ അകമ്പടി, അനീഷ് പാലയൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.