മസ്തിഷ്ക്കാഘാതത്തെ തുടര്‍ന്ന് സ്കൂള്‍ മാനേജര്‍ മരിച്ചു. വെള്ളറക്കാട് വിവേക സാഗരം യു.പി. സ്കൂള്‍ മാനേജര്‍ പള്ളിയത്ത് പരേതനായ പ്രഭാകരന് നായരുടെ മകന് ഹൈമണ് (58) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ചീരംകുളം ക്ഷേത്രോത്സവം കാണാനെത്തിയപ്പോള്‍ ശക്തമായ തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അന്ത്യം സംഭവിച്ചു. സുഷമ ഭാര്യയും, സൂരജ്, സുപ്രഭ എന്നിവര്‍ മക്കളുമാണ്. മാലതിയമ്മയാണ് മാതാവ്.