30.6 C
Kunnamkulam
Sunday, September 20, 2026
Home CCTV Desk ഉച്ചയ്ക്ക് ജോലി ചെയ്യേണ്ട; ഉയരുന്ന ചൂട് കണക്കിലെടുത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു

ഉച്ചയ്ക്ക് ജോലി ചെയ്യേണ്ട; ഉയരുന്ന ചൂട് കണക്കിലെടുത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു

179

സംസ്ഥാനത്തെ ഉയര്‍ന്ന താപനില കണത്തിലെടുത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണമെന്നാണ് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയില്‍ 8 മണിക്കൂര്‍ ആക്കി ജോലി സമയം ക്രമീകരിക്കണമെന്നാണ് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയാണ് നിയന്ത്രണം. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. നിര്‍മ്മാണ മേഖലയിലും റോഡ് നിര്‍മ്മാണ ജോലിക്കാര്‍ക്കിടയിലും കര്‍ശനമായി സമയക്രമീകരണം നടപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!