വടക്കേക്കാട് സോഷ്യല്‍ എംപവര്‍മെന്റ് സെന്റര്‍ പുതുതായി നിര്‍മിച്ച കെട്ടിടം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പ്പിച്ചു. തടാകം കുഞ്ഞഹമ്മദ് ഹാജി ലൈബ്രറി ഉദ്ഘാടനം നിര്‍വഹിച്ചു. വി.കെ.കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ ബഹാവുദ്ദീന്‍ മുഹമ്മദ് നദവി അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി ആത്മദാസ് യമി, അഡ്വക്കറ്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഇസ്ലാമിക് യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് മെമ്പര്‍ അബ്ദുല്‍ ഹക്കീം ഫൈസി, സോഷ്യല്‍ എംപവര്‍മെന്റ് സെന്റര്‍ സെക്രട്ടറി അഹമ്മദ് വാഫി, ഖത്തര്‍ കേരള ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് അബൂബക്കര്‍ ഖാസിമി തുടങ്ങിയവര്‍ സംസാരിച്ചു.
ഒ അബ്ദുറഹ്മാന് കുട്ടി, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ്, ഒ എം മുഹമ്മദാലി ഹാജി തുടങ്ങി നിരവധി പേര് പങ്കെടുത്തു.