ജേര്‍ണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷന്‍ മള്‍ട്ടിമീഡിയ സ്റ്റുഡിയോ ഉദ്ഘാടനം നടത്തി

പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജ് പി ജി ഡിപ്പാര്‍ട്‌മെന്റ് ഓഫ് ജേര്‍ണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷന്‍ മള്‍ട്ടിമീഡിയ സ്റ്റുഡിയോ ഉദ്ഘാടനം അന്‍സാരി ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ കെ വി മുഹമ്മദ് നിര്‍വഹിച്ചു. ഒ ബി ഡബ്ലിയു ഇന്ത്യ എഡ്യുക്കേറ്റര്‍ ഫൗണ്ടറും ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റും, നടനുമായ ഫേവര്‍ ഫ്രാന്‍സിസ് മുഖ്യാതിഥിയായി. ഉദ്ഘടനത്തോടനുബന്ധിച്ച് സ്റ്റുഡിയോ സ്വിച്ച് ഓണ്‍ കര്‍മവും ആദ്യ ടോക്ക് ഷോയും ഫേവര്‍ ഫ്രാന്‍സിസ് നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഫരീദ ജെ, ഹയര്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഷാജു മുഹമ്മദുണ്ണി, വൈസ് പ്രിന്‍സിപ്പാള്‍ ആരിഫ് ടി എ, അന്‍സാരി ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷറര്‍ ഇ വി എം ഷെരീഫ്, ജേര്‍ണലിസം വകുപ്പ് മേധാവി നിഷാന എന്‍, സ്റ്റുഡിയോ മാനേജര്‍ ഹനൂന്‍ കെ അഷ്റഫ്, മറ്റു ഡിപ്പാര്‍ട്‌മെന്റ് മേധാവികളും ജേര്‍ണലിസം വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

ADVERTISEMENT