ഏകദിന നാടകശില്‍പശാല നടത്തി

അഞ്ഞൂര്‍ നവയുഗ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ തൊഴിയൂര്‍ സിഎം യുപി സ്‌കൂളില്‍ കുട്ടികള്‍ക്കായി നടത്തിയ ഏകദിന നാടകശില്‍പശാല ശ്രദ്ധേയമായി.  സ്‌കൂളിലെ അന്‍പതോളം കുട്ടികള്‍  ക്യാമ്പില്‍  പങ്കെടുത്തു. റോഷന്‍ കേശവന്‍, സുഗതന്‍ ഞമനേങ്ങാട് എന്നിവര്‍ ക്ലാസ് നയിച്ചു.
സ്‌കൂള്‍ ഹെഡ് മിസ്ട്രസ് സ്റ്റെനിടീച്ചര്‍ ആമുഖപ്രഭാഷണം നടത്തി.
വായനശാല പ്രസിഡന്റ് പി.എം ബിജു, ജെബിലി. എന്‍.യു. , വിജയന്‍ വി എ ,
വി. വിദ്യാധരന്‍ , ബാബു കുണ്ടുകുളം, പെറ്റര്‍, റീന ടീച്ചര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT