പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജ് പി ജി ജേര്‍ണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വാന്‍ഗാര്‍ഡ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. ആടുജീവിതം സിനിമയിലെ കഥാനായകന്‍ നജീബ് ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പട്ടുറുമാല്‍ കോഡിനേറ്ററും ഗായകനുമായ അഹമ്മദ് മുഖ്യാതിഥിയായി. കോളേജ് പ്രിന്‍സിപ്പാള്‍ ജെ ഫരീദ അധ്യക്ഷത വഹിച്ചു. ഹയര്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഷാജു മുഹമ്മദുണ്ണി, കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ആരിഫ് ടി എ, ജേര്‍ണലിസം വകുപ്പ് മേധാവി നിഷാന എന്‍, മലയാളം വിഭാഗം അധ്യാപിക ഗ്രീഷ്മ രവീന്ദ്രന്‍, ലൈബ്രേറിയന്‍ യഹിയ സി എന്നിവര്‍ സംസാരിച്ചു . മീഡിയ മീറ്റ് കോര്‍ഡിനേറ്റര്‍ സജില സി വി സ്വാഗതവും ജേര്‍ണലിസം വിഭാഗം അധ്യാപിക നിര്‍മ്മാല്യ ടി സുന്ദര്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ആടുജീവിതം, പല്ലൊട്ടി 90സ് കിഡ്‌സ് എന്നീ സിനിമകളുടെ പ്രദര്‍ശനവും നടന്നു.