കുന്നംകുളം ഷെയര്‍ ഏന്‍ഡ്’ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയും ചൊവ്വന്നൂര്‍ ബി.ആര്‍.സിയും ചേര്‍ന്ന് നഗരസഭ പരിധിക്കുള്ളിലെ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു. ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭ കൗണ്‍സിലറും , ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ടുമായ ലെബീബ് ഹസ്സന്‍ ക്ലാസ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചൊവ്വന്നൂര്‍ ബി.ആര്‍.സി. ട്രെയിനര്‍ സി.സി.ഷെറി , ഷെമീര്‍ ഇഞ്ചിക്കാലയില്‍, സിസ്റ്റര്‍ സ്റ്റാര്‍ലിറ്റ് എന്നിവര്‍ സംസാരിച്ചു. സെയ്ത് ഹാരിസ് ക്ലാസിന് നേതൃത്വം നല്‍കി. വിജയ ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിജയം കരസ്ഥമാക്കുന്നതിനുമായി ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയും ചൊവ്വന്നൂര്‍ ബി.ആര്‍.സിയും ചേര്‍ന്ന് വിവിധ സ്‌കൂളുകളിലേക്ക് ആവശ്യമുള്ള വിധത്തിലുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്.