24.6 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur കപ്പിയൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ പൂരാഘോഷം വര്‍ണാഭമായി

കപ്പിയൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ പൂരാഘോഷം വര്‍ണാഭമായി

കോട്ടപ്പടി കപ്പിയൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ പൂരാഘോഷം വര്‍ണാഭമായി. വിശേഷാല്‍ പൂജകള്‍ക്ക് കൃഷ്ണന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ദേവിയുടെ കോലം സമര്‍പ്പണം, പൂത്താലം വരവ് എന്നിവ നടന്നു. നടയ്ക്കല്‍പ്പറയും ഉണ്ടായിരുന്നു. വൈകിട്ട് ദേശപ്പൂരങ്ങള്‍ ക്ഷേത്ര നടയില്‍ സംഗമിച്ചു. കോട്ടപ്പടി സന്തോഷ് മാരാര്‍, ചൊവ്വല്ലൂര്‍ ഗംഗാധരന്‍, ചൊവ്വല്ലൂര്‍ സുനില്‍ എന്നിവര്‍ നയിച്ച പാണ്ടിമേളത്തോടെ പകല്‍ പൂരം കൂട്ടിയെഴുന്നെള്ളിച്ചു. കൂട്ടിയെഴുന്നള്ളിപ്പില്‍ 12  ഗജവീരന്മാര്‍ അണിനിരന്നു. തുടര്‍ന്ന് താഴത്തെക്കാവില്‍ വേലക്കയറ്റത്തില്‍ കരിങ്കാളിക്കൂട്ടങ്ങള്‍ അണിനിരന്നു. രാത്രി കേളി, തായമ്പക  എന്നിവയുമുണ്ടായിരുന്നു. ക്ഷേത്രം പ്രസിഡന്റ് കെ ശ്രീ കൃഷ്ണന്‍, സെക്രട്ടറി ഇ വേണുഗോപാല്‍, ട്രഷറര്‍ കോമത്ത് നന്ദനന്‍, ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!