പെരുമ്പിലാവില്‍ ബാറില്‍ സംഘര്‍ഷം; യുവാവിന് മര്‍ദ്ധനമേറ്റു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് മര്‍ദ്ദനമേറ്റത്.ഞായറാഴ്ച്ച രാത്രിയാണ് സംഭവം. ഷെക്കീര്‍ ബാറിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അക്രമിക്കാന്‍ മുതിരുകയും ചെയ്യുന്നത് പതിവായിരുന്നു. ബാറുടമ ഇത് സംബന്ധിച്ച് കുന്നംകുളം പോലീസില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഞായറാഴ്ചയും സമാനമായ രീതിയില്‍ ഭീഷണി മുഴക്കി ആക്രമാസ്‌ക്തനായതോടെയാണ് സംഘര്‍ഷമുണ്ടായത്. ബാറിനുള്ളില്‍ വെച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് ബാറിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് ഷെക്കീറിനെ മര്‍ദ്ധിച്ചത്. റോഡില്‍ വെച്ച് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പരിക്കേറ്റ യുവാവിനെ ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.