ചാലിശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത് ജിസിസി ക്ലബ്ബ് ചാലിശേരിയും മഹാത്മ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി നടത്തിവന്ന രണ്ടാമത് അഖില കേരള സെവന്‍സ് ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫൈനല്‍ മല്‍സരത്തില്‍ ബോയ്‌സോണ്‍ തവനൂര്‍ ജേതാക്കളായി. വാശിയേറിയ മല്‍സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് തവനൂര്‍ ടീമ് പുലിക്കോട്ടില്‍ കുരിയപ്പന്‍ കുഞ്ഞന്‍ മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫി കരസ്ഥമാക്കി.