പെരുമ്പടപ്പ് കല്ലറ നിവാസികളായ കര്‍ഷകര്‍ക്ക് ആശ്വാസമായ പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടില്‍ ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈറിന് അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ചുകൊണ്ട് പെരുമ്പടപ്പ് പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ റോഡ് സംരക്ഷിക്കുന്നതിനും കൃഷിക്ക് അനുയോജ്യമായി ഭിത്തി കെട്ടി സംരക്ഷിക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈര്‍ നിര്‍വഹിച്ചു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം സക്കറിയ കൂവക്കാട്ടയില്‍, അക്ബര്‍ മാസ്റ്റര്‍ വിളക്കേരി, അബു ബക്കര്‍ കര്‍ഷകരായ അയമ്മു കൂവക്കാട്ടയില്‍,കല്ലയില്‍ ഷംസുദ്ദീന്‍, തുടങ്ങിയവര്‍ സംസാരിച്ചു.