24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Punnayurkulam പുന്നയൂര്‍ ഗ്രാമ പഞ്ചായത്തില്‍ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു

പുന്നയൂര്‍ ഗ്രാമ പഞ്ചായത്തില്‍ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു

കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പുന്നയൂര്‍ ഗ്രാമ പഞ്ചായത്തില്‍ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍ അധ്യക്ഷത വഹിച്ചു. കാര്‍പ് ഇനത്തില്‍പെട്ട മത്സ്യവിത്താണ് വിതരണം ചെയ്തത്. 6 ആയിരത്തി 660 മത്സ്യകുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. വാര്‍ഡ് മെമ്പര്‍ അറഫാത്, കര്‍ഷകരായ സിദ്ദിഖ്, കുഞ്ഞുട്ടി, സുരേന്ദ്രന്‍, സ്വപ്ന, ഫിഷറീസ് ഉദ്യഗസ്ഥരായ മനീഷ്, ഗീതമോള്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!