31.1 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Punnayurkulam ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയെ അനുസ്മരിച്ച് ജീലാനി ദിനാചരണം നടത്തി

ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയെ അനുസ്മരിച്ച് ജീലാനി ദിനാചരണം നടത്തി

5

 

ഇസ്ലാമിക ചരിത്രത്തിലെ പ്രമുഖ പണ്ഡിതനും ഖാദിരിയ്യാ ത്വരീഖത്തിന്റെ സ്ഥാപകനുമായ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയെ അനുസ്മരിച്ച് ജീലാനി ദിനാചരണം നടത്തി. ഹിജ്‌റ വര്‍ഷം റബീഉല്‍ ആഖിര്‍ 11-നാണ് വിശ്വാസികള്‍ ജീലാനി ദിനമായി ആചരിക്കുന്നത്. ഹിജ്‌റ 470 മുതല്‍ 561 വരെയായിരുന്നു ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ ജീവിതകാലം. ജീലാനിയുടെ ജീവിതചര്യ, ലാളിത്യം, ധാര്‍മ്മിക ഉപദേശങ്ങള്‍, ഇസ്ലാമിക പ്രബോധനങ്ങള്‍ എന്നിവ അനുസ്മരിക്കുന്നതിന്റെയും ആത്മീയമായി അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുന്നതിന്റെയും ഭാഗമായി വിവിധ മതപരമായ ചടങ്ങുകളാണ് ഈ ദിനത്തില്‍ സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ പള്ളികളിലും വീടുകളിലും മുഹ്യിദ്ദീന്‍ മൗലിദ് പാരായണം, സ്വലാത്ത് മജ്ലിസുകള്‍, ദിക്ര്‍, പ്രാര്‍ത്ഥനാ സദസ്സുകള്‍, അന്നദാനം എന്നിവയും നടക്കും ജീലാനി ദിനാചരണത്തിന്റെ ഭാഗമായി മന്ദലാംകുന്ന് ജുമാഅത്ത് പള്ളിയില്‍ ഖുതുബിയ്യത്ത്, ശൈഖ് ജീലാനി അനുസ്മരണം, പ്രാര്‍ത്ഥനാ സദസ് എന്നിവ സംഘടിപ്പിച്ചു. തിങ്കളാഴ്ച രാത്രി മഗ്രിബ് നമസ്‌കാരത്തിന് ശേഷമായിരുന്നു പരിപാടി. മഹല്ല് ഖത്തീബ് ഉസ്താദ് മന്‍സൂര്‍ ദാരിമി അയ്യായ നേതൃത്വം നല്‍കി. അസിസ്റ്റന്റ് ഖത്തീബ് ഉസ്താദ് മൊയ്തീന്‍ സായിദി കൊളത്തൂര്‍, ആദം ഉസ്താദ് പാലപ്പെട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.മഹല്ലിലെ നിരവധി വിശ്വാസികള്‍ പ്രാര്‍ത്ഥനാ സദസ്സില്‍ പങ്കെടുത്തു. ചടങ്ങുകള്‍ക്ക് ശേഷം ചീരണി വിതരണവും നടന്നു.

 

ADVERTISEMENT
error: Content is protected !!