സംസ്ഥാന സര്‍ക്കാരിന്റെ നികുതി കൊള്ളയ്‌ക്കെതിരെ കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വെള്ളറക്കാട് വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ഡി.സി.സി സെക്രട്ടറി വി.കെ. രഘുസ്വാമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷറഫുദ്ധീന്‍ പന്നിത്തടം അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എം.എച്ച്.നൗഷാദ്, പ്രസാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി യാവുട്ടി ചിറമനേങ്ങാട്, പി.സി.ഗോപാലകൃഷ്ണന്‍, ഒ.എസ്.വാസുദേവന്‍, സലാം വലിയകത്ത്, പി.ബി. പ്രസാദ്,. പി.ടി.സുരേന്ദ്രന്‍, എം.പി.സിജോ എന്നിവര്‍ സംസാരിച്ചു.റഫീക്ക് ഐനിക്കുന്നത്ത്, സൈബുന്നിസ ഷറഫുദ്ധീന്‍,രജിത ഷാജി, വിഷ്ണു ചിറമനേങ്ങാട്, സുനില്‍ ചിറമനേങ്ങാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.