പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

കോണ്‍ഗ്രസ് ഭരിക്കുന്ന ഗുരുവായൂര്‍ അര്‍ബന്‍ ബാങ്കിലെ പണയ സ്വര്‍ണ്ണം തട്ടിപ്പുമായി ബന്ധപ്പെട്ട് സമഗ്രഅന്വേഷണം നടത്തണം എന്നാവശ്യപെട്ടുകൊണ്ട് ഡി.വൈ.എഫ്. ഐ. ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ അര്‍ബന്‍ ബാങ്കിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. ഗുരുവായൂര്‍ കിഴക്കേ നടയില്‍ നിന്നാരംഭിച്ച പ്രകടനം ബാങ്ക് പരിസരത്ത് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രകടന യോഗം ജില്ല വൈസ് പ്രസിഡന്റ് എറിന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.എസ്. അനൂപ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം ടി.ജി. രഹന, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ എസ് വിഷ്ണു എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT