തൊഴിയൂര്‍ എ.എം എല്‍.പി സ്‌കൂളിന്റെ 115-ാം വാര്‍ഷികം ആഘോഷിച്ചു

തൊഴിയൂര്‍ എ.എം എല്‍.പി സ്‌കൂളിന്റെ 115-ാം വാര്‍ഷികം ആഘോഷിച്ചു. ഗുരുവായൂര്‍ മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ ഫൈസല്‍ പൊട്ടത്തയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഷെഫീല അഷ്‌റഫ് അധ്യക്ഷയായി. പ്രധാനാധ്യാപിക സി.ജെ സോഫി, മുന്‍ പ്രധാനാധ്യാപിക മേഴ്‌സി, പിടിഎ പ്രസിഡന്റ് എന്‍.എ യൂസുഫ്, ഷീജ ആന്റണി എം, ഷെമീര്‍ മാസ്റ്റര്‍, സ്‌കൂള്‍ ലീഡര്‍ കെ.ജെ അന്‍സില എന്നിവര്‍ സംസാരിച്ചു. മികച്ച വിജയം കരസ്ഥാമാക്കിയ വിദ്യാര്‍ത്ഥികളെ സമ്മാനം നല്‍കി ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

ADVERTISEMENT