24.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Erumapetty എയ്യാലില്‍ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

എയ്യാലില്‍ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

1384

എയ്യാലില്‍ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കിഴക്കൂട്ട് സോമന്‍ ഗീത ദമ്പതികളുടെ മകള്‍ സോയ(15)യാണ് മരിച്ചത്. ശനിയാഴ്ച്ച വൈകീട്ട് 6 മണിയോടെ വീടിനുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മ ഗീത വീട്ടിലുണ്ടായിരുന്നു. ഉടന്‍ തന്നെ കുന്നംകുളത്തെ സ്വകാര്യാശുപത്രയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിയിരിക്കെ ഇന്ന് (ഞായര്‍)പുലര്‍ച്ചെ മരണം സംഭവിച്ചു. എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. എരുമപ്പെട്ടി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കാശിനാഥ്, സോന എന്നിവര്‍ സഹോദരങ്ങളാണ്.

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)

ADVERTISEMENT
error: Content is protected !!