എരുമപ്പെട്ടി ഗവ: എല്‍.പി. സ്‌കൂള്‍ വാര്‍ഷികമാഘോഷിച്ചു

എരുമപ്പെട്ടി ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിലെ വാര്‍ഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ സുരേഷ് അധ്യക്ഷയായി. സ്‌കൂള്‍ പത്രത്തിന്റെ പ്രകാശനം പഞ്ചായത്ത് മെമ്പര്‍ സുധീഷ് പറമ്പില്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച വിവിധ പുരസ്‌കാരങ്ങള്‍ പഞ്ചായത്ത് മെമ്പര്‍മാരായ എം.കെ.ജോസ് എം.സി.ഐജു, എന്‍.പി.അജയന്‍ എന്നിവര്‍ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ടി.ശുശാന്ത്, എസ്.എം.സി ചെയര്‍മാന്‍ എ.യു.മനാഫ്, എം.പി.ടി.എ പ്രസിഡന്റ് വി.കെ.ജയലക്ഷ്മി, പ്രധാന അധ്യാപിക കെ.എ.സുജിനി, സ്റ്റാഫ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT