ചൂരൽമലയിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ദുരന്ത ബാധിതർ. സൂചനാ സമരമാണിതെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. കുത്തിയിരുപ്പ് സമരം നടത്തുമെന്നും അവർ വ്യക്തമാക്കി. ശ്രുതിക്ക് മാത്രമേ ജോലി നൽകിയുള്ളൂ. ഇനിയും പതിനാല് പേർക്ക് ജോലി നൽകാനുണ്ടെന്നും അതടക്കം സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.