സിസിടിവി. മാനേജിങ് ഡയറക്ടര്‍ ടി.വി.ജോണ്‍സന്റെ ഭാര്യാമാതാവ് ഗുരുവായൂര്‍ കൊള്ളന്നൂര്‍ വീട്ടില്‍ പരേതനായ ജെയിംസ് ഭാര്യ മേരി(88)യുടെ സംസ്‌കാരം പാലയൂര്‍ തീര്‍ത്ഥ കേന്ദ്രത്തില്‍ നടക്കും

സിസിടിവി. മാനേജിങ് ഡയറക്ടര്‍ ടി.വി.ജോണ്‍സന്റെ ഭാര്യാമാതാവ് ഗുരുവായൂര്‍ കൊള്ളന്നൂര്‍ വീട്ടില്‍ പരേതനായ ജെയിംസ് ഭാര്യ മേരി(88)യുടെ സംസ്‌കാരം അല്‍പ സമയത്തിനകം പാലയൂര്‍ തീര്‍ത്ഥ കേന്ദ്രത്തില്‍ നടക്കും. വാര്‍ദ്ധ്യക സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്. ഒല്ലൂര്‍ കണ്ണമ്പുഴ ഉക്രാന്‍ കുടുംബാംഗമാണ്. റിട്ട.സുബൈദാര്‍ മേജര്‍ ആയിരുന്ന ഭര്‍ത്താവ് ജെയിംസ് കഴിഞ്ഞ മാസം 23നാണ് നിര്യാതനായത്. ഒരു മാസം തികയാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേയാണ് സഹധര്‍മ്മിണിയായ മേരിയും യാത്രയായത്.

മേരിയുടെ ഭൗതിക ശരീരം ശനിയാഴ്ച്ച വൈകീട്ട് കൂനംമൂച്ചിയിലുള്ള മകള്‍ റോസ് ജോണ്‍സന്റെ വസതിയിലെത്തിച്ചു.
വിവിധ മേഖലകളിലുള്ളവര്‍ അന്തിമോപചാരമര്‍പ്പിക്കാനായി എത്തി. സിസിടിവിയ്ക്ക് വേണ്ടി ചെയര്‍മാന്‍ കെ.സി. ജോണ്‍സന്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ഡയറക്ടര്‍മാരായ കെ.സി. ജോസ്, സി.എസ്. സുരേഷ്, തുടങ്ങിയവരും അന്ത്യാജ്ഞലിയര്‍പ്പിച്ചു. സിസിടിവി സ്റ്റാഫിന് വേണ്ടി മാനേജര്‍ സിന്റോ ജോസും, കുന്നംകുളം ചെയ്മ്പര്‍ ഓഫ് കൊമേഴ്‌സിന് വേണ്ടി പ്രസിഡണ്ട് കെ.പി.സാക്‌സനും മൃതദ്ദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

ഉച്ചയ്ക്ക് 3 മണിക്ക് വീട്ടില്‍ നിന്ന് സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് പാലയൂര്‍ മാര്‍തോമ തീര്‍ത്ഥകേന്ദ്രം സെമിത്തേരിയില്‍ സംസ്‌കാരം നടത്തും. ലിസി, റോസ്, മെജോര എന്നിവര്‍ മക്കളാണ്. എല്‍ തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ റിട്ട. സിനീയര്‍ സൂപ്രണ്ട് ആന്റണി കുറ്റിക്കാട്ട്, കൊച്ചിന്‍ നേവല്‍ ബേസ് ഉദ്യോഗസ്ഥനായിരുന്ന ജോണ്‍സന്‍ ആളൂക്കാരന്‍ എന്നിവരാണ് മറ്റു മരുമക്കള്‍.

ADVERTISEMENT