നിര്‍ധനരായ ഭവന രഹിതര്‍ക്ക് തൃശ്ശൂര്‍ ഹ്യൂമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ച് നല്‍കുന്ന ആദ്യത്തെ വീടിന്റെ താക്കോല്‍ദാന ചടങ്ങ് ചേലക്കര എം.എല്‍.എ യു.ആര്‍ പ്രദീപ് ഉദ്ഘാടനം ചെയ്തു. വരവൂര്‍ തളി പിലാക്കാട് ചിറപ്പറമ്പില്‍ സിദ്ധിഖ്-റംല ദമ്പതികള്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. ട്രസ്റ്റ് പ്രസിഡന്റ് കെ.ജെ.തോമസ് ചടങ്ങിന് അധ്യക്ഷനായി. വരവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുനിത, ട്രസ്റ്റ് സെക്രട്ടറി കെ.കെ.ഹക്കീം, പഞ്ചായത്തംഗം വീരചന്ദ്രന്‍,അജിത് കുമാര്‍ മല്ലയ്യ, ശങ്കരന്‍കുട്ടി, കാടാമ്പുഴ മോഹനന്‍, ശ്രീജ പുല്‍പ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
Home Bureaus Erumapetty തൃശ്ശൂര്‍ ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കിയ ആദ്യ വീടിന്റെ താക്കോല്‍ കൈമാറി