കടങ്ങോട് പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ പാഴിയോട്ടുമുറി കെ.ആര്. തെക്കേടത്ത് മന ചെയ്യുന്ന ജൈവ പച്ചക്കറി കൃഷിയുടെ നടീല്‍ ഉത്സവം നടന്നു. കടങ്ങോട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമണി രാജന് ഉദ്ഘാടനം ചെയ്തു. തെക്കേടത്ത് മന ഡയറക്ടര്‍ കെ.ആര്. രഞ്ജിത്ത് അധ്യക്ഷനായി. ഡയറക്ടര്‍ കെ.ആര്.റെജില്‍, പാടശേഖര സമിതി പ്രസിഡന്റ് എം.ജി.സന്തോഷ്, സെക്രട്ടറി ഇ. ചന്ദ്രന്,വി.എസ്.പരമേശ്വരന്, ഷാജു പുലിക്കോട്ടില്‍,ശശി കുടക്കുഴി,വി.കെ.ഭരതന് തുടങ്ങിയവര്‍ പങ്കെടുത്തു.