സഹോദരന്റെ പരിശീലനത്തില്‍ സ്വര്‍ണം നേടി റെനീസ

സഹോദരന്റെ പരിശീലനത്തില്‍ സഹോദരിക്ക് സ്വര്‍ണം. സംസ്ഥാന അമച്ചര്‍ ജൂനിയര്‍ വുമണ്‍ റെസ്ലിങ് 59 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ വിഭാഗത്തില്‍ എം ആര്‍ റെനീസയാണ് സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്. സഹോദരന്‍ എം.ആര്‍ റഈസുദ്ധീനാണ് റെനീസയുടെ പരിശീലകന്‍. ആദൂര്‍ മാനാത്ത് പറമ്പില്‍ റഫീക്ക് തങ്ങള്‍ നൗഷിജ ദമ്പതികളുടെ മക്കളാണ് റഈസുദ്ധീനും റെനീസയും. തൃശൂര്‍ വിമല കോളേജില്‍ ഡിഗ്രി സെക്കന്‍ഡ്ഇയര്‍ വിദ്യാര്‍ത്ഥിനിയാണ് റെനീസ. രണ്ട് പേരും സ്‌കൂള്‍ കോളേജ് തലങ്ങളില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.
കോഴിക്കോട് വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടന്നത്.

ADVERTISEMENT