ഗുരുവായൂര്‍ മേല്‍പ്പാലത്തിലെ തെരുവ് വിളക്കുകള്‍ കണ്ണടയ്ക്കുന്ന സ്ഥിതിയാണെന്നും, അധികാരികള്‍ കണ്ണ്തുറക്കണമെന്നും
ഗാന്ധി ദര്‍ശന വേദി ആവശ്യപ്പെട്ടു. ഗുരുവായൂര്‍ റെയില്‍വെമേല്‍പ്പാലത്തിന്റെ കിഴക്ക് പ്രവേശന പാതയില്‍ തൊട്ട് തിരുവെങ്കിടം ഹൗസിംങ്ങ് ബോര്‍ഡ് കോളനിയിലേക്കുള്ള റോഡിന്റെ തുടക്കത്തില്‍ തകര്‍ന്ന ഭാഗങ്ങള്‍ സഞ്ചാരയോഗ്യമാക്കാണമെന്നും യോഗം ആവശ്യപ്പെട്ടു. ഗാന്ധി ദര്‍ശന വേദി പ്രസിഡണ്ട് ബാലന്‍ വാറണാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.ബി.സുധീര്‍ , ടി.ഡി.സത്യദേവന്‍, എം.ഗോപിനാഥ് , എം.ടി.ജോസ് , വി. ഹരിനായര്‍ , കെ.ഹരിപ്രസാദ്,. എം.സുരേന്ദ്രന്‍ , സി.ചന്ദ്രന്‍ , ഇ.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.