ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി പുന്നയൂര്‍ക്കുളത്ത് കോണ്‍ഗ്രസ് പന്തംകൊളുത്തി പ്രകടനംനടത്തി. കുന്നത്തൂര്‍ പാര്‍ട്ടി ഓഫീസിനു മുന്പില് നിന്ന് ആരംഭിച്ച പ്രകടനം ആല്‍ത്തറ സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ഡിസിസി ജനറല്‍ സെക്രട്ടറി എ എം അലാവുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പിപി ബാബു അധ്യക്ഷനായി. കോണ്‍ഗ്രസ്സ് ജില്ല മണ്ഡലം നേതാക്കള്‍ അടക്കം നിരവധി പേര് പങ്കെടുത്തു.