മണത്തല വിശ്വനാഥ ക്ഷേത്രോത്സവത്തിന് കൊടികയറി. ക്ഷേത്രം തന്ത്രി സി കെ നാരായണന്‍കുട്ടി കൊടിയേറ്റം നിര്‍വഹിച്ചു. മാര്‍ച്ച് ഏഴിനാണ് ഉത്സവാഘോഷം. മേല്‍ശാന്തി എം.കെ ശിവാനന്ദന്‍, ബിജു ശാന്തി എന്നിവര്‍ ചടങ്ങിന് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് വര്‍ണ മഴയും ഉണ്ടായി. രാത്രി 8.30-ന് തിരുവാതിരക്കളി, നൃത്തം തുടങ്ങിയ പരിപാടികള്‍ അരങ്ങേറി. ഉത്സവം വരെയുള്ള പത്തു ദിവസവും രാവിലെ ചുറ്റുവിളക്കും പൂജയും വൈകീട്ട് ഏഴു മുതല്‍ വിവിധ കലാപരിപാടികളും ഉണ്ടാവും.
പ്രസിഡന്റ് കെ പ്രധാന്‍, സെക്രട്ടറി കെ ആര്‍ രമേഷ്, ക്ഷേത്രം ട്രഷറര്‍ എ.എ ജയകുമാര്‍, ഭാരവാഹികളായ കെ.എസ് അനില്‍, എന്‍.ജി പ്രവീണ്‍കുമാര്‍, വി.ആര്‍ മുരളീധരന്‍, എ.എസ്.രാജന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കും.