മങ്ങാട് മങ്ങാട്ടുകാവ് ശ്രീ അയ്യപ്പന്‍ ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി കുതിര വേലയുടെ പറപുറപ്പാട് നടന്നു. ക്ഷേത്രം മേല്‍ശാന്തി വിഘ്‌നേശ്വരന്‍ എമ്പ്രാന്തിരിയുടെ കാര്‍മികത്വത്തില്‍ ചുറ്റുവിളക്ക്, ദീപാരാധന, വിശേഷാല്‍ പൂജകള്‍ എന്നിവ നടന്നു. ഭഗവതി കോമരം ഹരിദാസ് കാഞ്ഞിരക്കോട് പറയടുപ്പ് നടത്തി. കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ ചിറയ്ക്കല്‍ നിധീഷ് എന്നിവര്‍ അവതരിപ്പിച്ച ഡബ്ബിള്‍ തായമ്പക അരങ്ങേറി. മാര്‍ച്ച് നാലിനാണ് കുംഭ ഭരണി കുതിരവേല ആഘോഷിക്കുന്നത്. പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് മുരളി കഴക്കൂട്ട് , സെക്രട്ടറി ബാബു വടുതല, ട്രഷറര്‍ സുരേഷ് ഇറക്കത്ത്, ദേവസ്വം കമ്മിറ്റി പ്രസിഡന്റ് ഷാജു മങ്ങാട്, സെക്രട്ടറി വിഷ്ണു വില്‍ക്കൂറ്റില്‍, ട്രഷറര്‍ മനീഷ് വള്ളിക്കാട്ടിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
Home Bureaus Perumpilavu മങ്ങാട്ടുകാവ് ശ്രീ അയ്യപ്പന്‍ ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി കുതിര വേലയുടെ പറപുറപ്പാട് നടത്തി