ഉത്തരവ് കത്തിക്കല്‍ സമരം നടത്തി

ആശാവര്‍ക്കര്‍മാരോട് സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ആശാ വര്‍ക്കര്‍മാരുടെ നീതി നിഷേധിക്കുന്നതിനും അവകാശ സമരങ്ങള്‍ക്കെതിരെയുള്ള നിഷേധാത്മക സര്‍ക്കാര്‍ നിലപാടിലും പ്രതിഷേധിച്ചു കൊണ്ട് കോണ്‍ഗ്രസ്‌കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ടാണശ്ശേരി പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ഉത്തരവ് കത്തിക്കല്‍ സമരം നടത്തി. ഗ്രാമപഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹിയുമായ അഡ്വ. പി വി നിവാസ്, സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷാജു തരകന്‍ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ടി ഒ ജോയ്, ജയന്‍ പാണ്ടിയത്ത്, സെബീന റിറ്റോ, ബ്ലോക്ക് ഭാരവാഹികളായ ജയ്‌സണ്‍ ചാക്കോ, എന്‍.എ നൗഷാദ്, ജസ്റ്റിന്‍ കൂനംമൂച്ചി, വത്സന്‍ ജോര്‍ജ്, അല്‍ഫോന്‍സാ ഗ്രേസണ്‍, ജെന്‍സി ജയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT