എരുമപ്പെട്ടി കരിയന്നൂരില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന ഇയ്യാല്‍ സ്വദേശി പരംജ്യോതി പടിഞ്ഞാറേതില്‍ പി.കെ.വിനയകുമാരനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.30 ക്ക് കരിയന്നൂര്‍ കുഞ്ഞിപ്പാപ്പ ജാറം പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. വടക്കാഞ്ചേരിയില്‍ നിന്ന് കുന്നംകുളത്തേയ്ക്ക് പോകുകയായിരുന്ന ജോഷിമോന്‍ ബസും എതിരെ വന്നിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറില്‍ കുടുങ്ങിയ വിനയകുമാരനെ നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് കാറിന്റെ വശം വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റ വിനയകുമാരനെ വെള്ളറക്കാട് എസ്.കെ.എസ്.എസ്.എഫ് സഹചാരി ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം ദയാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ മുന്‍വശവും തകര്‍ന്നിട്ടുണ്ട്. എരുമപ്പെട്ടി പോലീസും സ്ഥലത്തെത്തി.