കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ തകര്‍ന്ന ഗ്രാമീണ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക, ജനവാസ കേന്ദ്രങ്ങളില്‍ പുതിയ ടാര്‍ റോഡുകള്‍ നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങള്‍ മുന്നില്‍ നിര്‍ത്തി കടവല്ലൂര്‍ പഞ്ചായത്തിലെ ഭരണസ്തംഭനത്തിനെതിരെ കടവല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖല ജാഥകളും തുടര്‍ന്ന് പെരുമ്പിലാവ് സെന്ററില്‍ പ്രതിഷേധ സംഗമവും നടത്തി. നാസര്‍ കല്ലായി, കുഞ്ഞുമുഹമ്മദ്, അബു പുത്തന്‍കുളം തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം കെ.പി.സി.സി. മെമ്പര്‍ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫൈസല്‍ കാഞ്ഞിരപ്പിള്ളി അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ സംഗമ യോഗത്തില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ല സെക്രട്ടറി എന്‍.കെ. അലി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ആഷിക് കാദിരി, കെ. എ. ശിവരാമന്‍, ഷാജി പി കാസ്മി , നിഷ അരേകത്ത് ,മണ്ഡലം വൈസ് പ്രസിഡന്റ് കെ. കമറുദ്ധീന്‍, തുടങ്ങിയവര്‍ സംസാരിച്ചു.