ബൈക്ക് മറിഞ്ഞ് അപകടം; യുവതിക്ക് പരിക്ക്

അണ്ടത്തോട് തങ്ങള്‍പടിയില്‍ ബൈക്ക് തെന്നി മറിഞ്ഞ് അപകടം, യുവതിക്ക് പരിക്ക്. വെളിയംകോട് അയ്യോട്ടിച്ചിറ സ്വദേശിനി 20 വയസുള്ള നസീലക്കാണ് പരിക്ക് പറ്റിയത്. വെള്ളിയാഴ്ച്ച രാത്രി അണ്ടത്തോട് തങ്ങള്‍പടി 310 റോഡില്‍ ബൈക്ക് തെന്നി മറിഞ്ഞാണ് അപകടം ഉണ്ടായത്. പരിക്കുപറ്റിയ ബൈക്ക് യത്രികയെ അകലാട് മൂന്നൈനി വി കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ വെളിയംകോട് മെഡ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT