അമൃത മിത്രം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയില്‍ കുടുംബശ്രീ വളണ്ടിയര്‍മാര്‍ക്കുള്ള യൂണിഫോം വിതരണോദ്ഘാടനം നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ദേശീയ നഗരം ഉപജീവന ദൗത്യവും അമൃത മിഷനുമായി സംയോജിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് അമൃതമിത്ര.