മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷകളില്‍ സൗജന്യ യാത്രാ ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിനെതിരെ ഓട്ടോ ടാക്‌സി മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു എരുമപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം അഷറഫ് ഉദ്ഘാടനം ചെയ്തു. ടി.വി ഷാജി അധ്യക്ഷനായി. പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി പി.ജി സുനില്‍ കുമാര്‍, എം.എം അഷറഫ് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് കെ.ആര്‍ വര്‍ഗീസ്, ഫ്രാങ്ക്‌ലിന്‍ കുണ്ടന്നൂര്‍, പി.ഡി ജോയ്, ടി. എ ഔസേഫ്, ഉല്ലാസ് ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി.