ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ പഴഞ്ഞി ഏരിയ പ്രതിനിധി സമ്മേളനം പഴഞ്ഞി മഹാന്‍ ഓഡിറ്ററിയത്തില്‍ സംഘടിപ്പിച്ചു. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം കെ പ്രകാശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഏരിയ പ്രെഡിഡന്റ് ലത ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അന്‍സിയ റഹ്‌മത്തുള്ള സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഷീല പോള്‍സണ്‍ വാര്‍ഷിക റിപ്പോര്‍ട്ടും ഏരിയ ട്രഷറര്‍ ഫിലോമിന വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. 250 പ്രതിനിധികള്‍ പങ്കെടുത്തു. പെങ്ങാമുക്ക് കാരിച്ചാല്‍ കടവ് പാലം മഴക്കാലത്തിന് മുന്‍പ് പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സഞ്ചാരയോഗ്യമാക്കണമെന്ന് സമാമേളനം ആവശ്യപ്പെട്ടു. തയ്യല്‍ തൊഴിലാളി പെന്‍ഷന്‍ 5000 രൂപയായി വര്‍ധിപ്പിച്ച് മുടക്കമില്ലാതെ നല്‍കണമെന്നും പ്രമേയത്തിലൂടെ സര്‍ക്കാരിനോടും ക്ഷേമനിധി ബോര്‍ഡിനോടും ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഷീജ സുധീപ് ,ഷീല ജോയ് , കൗസല്ല്യ തുടങ്ങിയവര്‍ സംസാരിച്ചു. ടി എല്‍ ടി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും നടന്നു.