പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ: ഇ സിന്ധുവിന് കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ”സശക്ത് പഞ്ചായത്ത് നേത്രി അഭിയാന്‍’ ബീക്കണ്‍ അവാര്‍ഡ് പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധുവിന് സമ്മാനിച്ചു. സംസ്ഥാനത്തു പഞ്ചായത്ത് രാജ് സംവിധാനത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച ജനപ്രതിനിധികളില്‍ നിന്നാണ് സംസ്ഥാനത്തു നിന്നുള്ള ബീക്കണ്‍ ലീഡറെ തിരഞ്ഞെടുക്കുന്നത്. ന്യൂഡല്‍ഹി വിഗ്യാന്‍ ഭവനില്‍ വച്ചു നടന്ന രാജ്യത്തെ തിരഞ്ഞെടുത്ത വനിതാ ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച ദ്വിദിന കണ്‍വെങ്ഷനില്‍ കേന്ദ്ര പഞ്ചായത്തി രാജ് യൂണിയന്‍ മിനിസ്റ്റര്‍ രാജീവ് രഞ്ജന്‍ സിംഗ്, കേന്ദ്ര പഞ്ചായത്തീരാജ് വകുപ്പ് സഹമന്ത്രി എസ് പി സിംഗ് ബാഗേല്‍, കേന്ദ്ര ശിശു വികസന വകുപ്പ് മന്ത്രി അന്നാ പൂര്‍ണ്ണ ദേവി, യൂത്ത് അഫയെഴ്‌സ് സഹമന്ത്രി രക്ഷാ നിഖില്‍ ഖാഡ്‌സെ, പഞ്ചായത്തീരാജ് സെക്രട്ടറി വിവേക് ഭരദ്വാജ് എന്നിവര്‍ ചേര്‍ന്നു സമ്മാനിച്ചു .

ADVERTISEMENT