മാലിന്യ മുക്ത നവകേരളം പദ്ധതിയില്‍ വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ വലിച്ചെറിയല്‍ മുക്ത സന്ദേശവും പൊതു ഇടങ്ങളുടെ ശുചീകരണവും നടന്നു.വേലൂര്‍ പോസ്റ്റ് ഓഫീസില്‍ സെന്ററില്‍ നടന്ന പരിപാടി വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആര്‍ ഷോബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കര്‍മ്മല ജോണ്‍സണ്‍ അധ്യക്ഷയായി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.എഫ് ജോയ് , പഞ്ചായത്ത് അംഗം ശുഭ അനില്‍കുമാര്‍ , സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിദ്യ ഉണ്ണികൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്പ്പെക്ടര്‍ പി.എം ഫാറൂക്ക്, അസി.സെക്രട്ടറി ടി.കെ സിദ്ധാര്‍ത്ഥന്‍, ഹരിത കര്‍മ്മ സേന സെക്രട്ടറി ബിന്ദു നന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ആരോഗ്യ, കുംടുംബശ്രീ അംഗങ്ങളും പങ്കെടുത്തു. തുടര്‍ന്ന് വേലൂര്‍ സെന്റര്‍ പരിസരം ശുചീകരിച്ചു.