പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂളില്‍ ലോക വന്യജീവി ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ഡബ്ലിയു.ഡബ്ലിയു.എഫുമായി സഹകരിച്ച് സ്‌കൂളില്‍ കണ്ടല്‍ സംരക്ഷണ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രധാന അധ്യാപകന്‍ ജീബ്ലസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വേള്‍ഡ് വൈല്‍ഡ് ഫണ്ട് ഫോര്‍ നേച്ചര്‍ വളണ്ടിയര്‍ റാഫി നീലങ്കാവില്‍ കണ്ടല്‍ വനത്തെ കുറിച്ചും ഭീഷണി നേരിടുന്ന ജീവജാലങ്ങളെ കുറിച്ചും സെമിനാര്‍ നയിച്ചു. തുടര്‍ന്ന് നടന്ന ക്വിസ് മത്സരത്തില്‍ കൃപ എസ്.മരിയ, മെര്‍ലിന്‍ ടോണി, ടി.എ. അനുശ്രീ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കി. സ്റ്റാഫ് സെക്രട്ടറി ഫെമി വര്‍ഗീസ് അധ്യാപകരായ സരുണ്‍ കെ. സൈമണ്‍, പോള്‍ കെ ഡേവിഡ്, കെ.ടി. സിസി, സിംന സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ‘മേരി മോളുടെ കണ്ടല്‍ ജീവിതം’ എന്ന ഹൃസ്വചിത്രം പ്രദര്‍ശിപ്പിച്ചു.