ലോകവനിതാ ദിനത്തിന്റെ ഭാഗമായി പോര്‍ക്കുളം പഞ്ചായത്തില്‍ ജി ആര് സി സംഗമം നടത്തി. പഞ്ചായത്ത് മാതൃക കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സംഗമം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്നണ്‍ ശ്രീജാ മണികണ്ഠന് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സി.എഫ്. ജോണ്‍ ജോഫി മുഖ്യ അതിഥിയായിരുന്നു. വൈസ് പ്രസിഡണ്ട് ജിഷ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു ബാലന്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.സി. കുഞ്ഞന്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ഹരിത കര്‍മ്മ സേനാഗംങ്ങള്‍, കാന്ററിങ് ടീം അംഗങ്ങള്‍, പഞ്ചായത്തിലെ വനിതാ ഡ്രൈവര്‍മാര്‍ എന്നിവരെ ആദരിച്ചു. ഡോ. ജോണ്‍ ജോഫിയുടെ മോട്ടിവേഷന്‍ ക്ലാസും ഉണ്ടായിരുന്നു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സ്വാഗതവും കമ്മൂണിറ്റി കൗണ്‍സിലര്‍ നിവ്യ നന്ദിയും പറഞ്ഞു.