എരുമപ്പെട്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നില്‍ ലഹരി വിരുദ്ധ സയാഹ്ന സംഗമം നടത്തി. മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് എം.വി. ബാബു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് റോബര്‍ട്ട് ആന്റോ അധ്യക്ഷനായി. ഡെന്നി ചുങ്കത്ത്, വി.എസ്. ശ്രീജന്‍, സി.എന്‍. മാധവന്‍,ബിജു ആല്‍ഫ, ഫസലുറഹിം, സുമേഷ്, വേണു അമ്പലപ്പാട്ട്, അലക്‌സ് ജോണി, ഷൈജു സിജോ കൊള്ളനൂര്‍,ഷെരിഫ് അല്‍മാസ്, സിജു സൈമണ്‍, എം.എഫ്. ഫ്രിന്റോ , എം.എല്‍.സോബര്‍, ജസ്റ്റിന്‍ ജയ്ക്കബ് ,ഫിജി ജോബ്, സുബീര്‍ എന്നിവര്‍ പങ്കെടുത്തു.