മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുന്നാള്‍ ആഘോഷ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടത്തി

മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ 87-ാം പ്രതിഷ്ഠ തിരുന്നാളിന്റെ ഭാഗമായി തിരുന്നാള്‍ ആഘോഷ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടന്നു. മറ്റം ഫൊറോന ഇടവക ദേവാലയാങ്കണത്തില്‍ സജ്ജമാക്കിയ ഓഫീസിന്റെ ഉദ്ഘാടനം വികാരി ഫാ. ഡോ. ഫ്രാന്‍സീസ് ആളൂര്‍ നിര്‍വ്വഹിച്ചു. സഹ വികാരി. ഫാ. ഫ്രാങ്കോ ഫ്രോണിസ് ചെറുതാണിക്കല്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിജില്‍ ജീസ്, ട്രസ്റ്റിമാരായ സി.കെ. ജോയ്, ജോണ്‍സണ്‍ കാക്കശ്ശേരി, പി.എ.സ്റ്റീഫന്‍, ജോണ്‍സണ്‍ സി തോമസ്, പ്രതിനിധിയോഗം സെക്രട്ടറി ജീസന്‍ കാക്കശ്ശേരി, തിരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ എം.ജെ. ജോഷി, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ സി.ജെ. ആല്‍ബര്‍ട്ട്, മറ്റു കണ്‍വീനര്‍മാര്‍, ജോയിന്റ് കണ്‍വീനര്‍മാര്‍, കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 2025 മെയ് 2, 3, 4, 5, 6 തീയതികളിലാണ് നിത്യസഹായ മാതാവിന്റെ തീര്‍ത്ഥ കേന്ദ്രത്തിലെ തിരുന്നാളാഘോഷം.

ADVERTISEMENT