ജനങ്ങളുടെ ജീവന് വരെ ഭീഷണിയായി കാട്ടുപന്നിയുടെ സാന്നിധ്യം

ചൂണ്ടല്‍ പഞ്ചായത്തിലെ പയ്യൂര്‍ മേഖലയില്‍ വീടുകളിലും റോഡിലും കാട്ടുപന്നിയുടെ സാന്നിധ്യം. പഞ്ചായത്തിലെ 1, 17, 18 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പയ്യൂര്‍ക്കാവ് ക്ഷേത്രം- പാറപ്പുറം മേഖലയിലാണ് രാത്രികാലങ്ങളില്‍ റോഡിലും സമീപത്തെ വീട്ടുപ്പറമ്പിലും കാട്ടുപന്നികള്‍ പ്രത്യക്ഷപ്പെടുന്നത്. വ്യാപകമായി കൃഷിനശിപ്പിക്കുന്നതിനൊപ്പം രാത്രികാലങ്ങളില്‍ വീടുകളുടെ പുറകുവശത്ത് ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ തേടിയെത്തുന്ന ഇവ
ജനങ്ങളുടെ ജീവന് വരെ ഭീഷണിയായി മാറിയ സ്ഥിതിയാണുളളത്. കാട്ടുപന്നിയെ കൂടാതെ മുള്ളന്‍പന്നികളുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. രാത്രികാലങ്ങളില്‍ റോഡിലൂടെ പോകുന്ന കാല്‍നടയാത്രക്കാര്‍ക്കും ബൈക്ക് യാത്രക്കാര്‍ക്കും കാട്ടുപന്നികളും, മുള്ളന്‍പന്നികളും ഭീഷണിയാണ്. പഞ്ചായത്ത് അധികാരികള്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT